ആലുവ: ചൂര്‍ണിക്കര പഞ്ചായത്ത് 18 വാര്‍ഡില്‍ തായിക്കാട്ടുകരയില്‍ വീട്ടുപറമ്പിലെ പുല്ല് ചെത്തുന്നതിനിടെ കെഎസ്ഇബിയുടെ സ്റ്റേ വയറില്‍ നിന്നും ഷോക്കേറ്റ് മദ്ധ്യവയസ്കന് പരിക്ക്. തേയ്ക്കാനത്ത് വീട്ടില്‍ സി.എസ്. പൗലോസി(60)നാണ് പരിക്കേറ്റത്. പരിക്കേറ്റ പൗലോസിനെ ആലുവയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടതു കണ്ണ് കലങ്ങുകയും മുഖത്തെ എല്ലിന് പൊട്ടുകയും ചെയ്തു. രണ്ട് മാസം മുമ്പ് റോഡ് നവീകരണത്തിനെത്തിനിടെ പൊട്ടിയ സ്റ്റേ വയര്‍ തൊഴിലാളികള്‍ പൗലോസിന്റെ പറമ്പിലേക്ക് മാറ്റിയിടുകയായിരുന്നു. ഇതറിയാതെ കിളക്കുമ്പോഴാണ് പൗലോസിന് ഷോക്കേറ്റതെന്ന് വാര്‍ഡ് മെമ്പര്‍ മനോജ് പട്ടാട് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: