കളമശേരി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കിടെ എംബിബിഎസ് വിദ്യാര്‍ത്ഥിനി മരിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ ശിവപുരം ഐഷാ മന്‍സിലില്‍ അബൂട്ടിയുടെ മകള്‍ ഷംന (21) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ്. മൂന്ന് ദിവസം മുമ്പ് പനിക്ക് ഡോക്ടറെ കണ്ട് മരുന്ന് കഴിച്ചിരുന്നെങ്കിലും ഭേദമാകാത്തതിനാല്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ഡോക്ടറിന്റെ നിര്‍ദേശപ്രകാരം ഇഞ്ചക്ഷന് നല്‍കുകയും തുടര്‍ന്ന് ഷംന ബോധരഹിതയായി വീഴുകയുമായിരുന്നു. കൂടുതല്‍ ചികിത്സയ്ക്കായി വൈകിട്ട് ആറരയോടെ ആലുവയിലെ രാജഗിരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
രാത്രിയോടെ മരിച്ചതായി പ്രഖ്യാപിക്കുകയുമായിരുന്നു. പോസ്റ്റ് മാര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കളമശേരി സിഐയുടെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി. പിതാവ് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: