അങ്കമാലി: കാലടി പ്ലാന്റഷനിലെ വിവിധ യൂണിയനുകളില്‍ നിന്നും നൂറോളം തൊഴിലാളികള്‍ ബിഎംഎസില്‍ ചേരുന്നു. തൊഴിലാളികളെ പിഎല്‍സിയില്‍ നിന്നും വേര്‍പ്പെടുത്തുക, കൂലി 352 രൂപയില്‍ നിന്നും വര്‍ദ്ധിപ്പിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഒരു യൂണിയനും നടപ്പിലാക്കാന്‍ ആത്മാര്‍ത്ഥത കാണിക്കാത്തതില്‍ പ്രതിഷേധിച്ച് നാളെ ഉച്ചയ്ക്ക് 12 മണിക്ക് പ്ലാന്റേഷന് പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ നടക്കുന്ന പൊതുയോഗത്തില്‍ യൂണിയന് പ്രവര്‍ത്തനോദ്ഘാടനം ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന് ഉദ്ഘാടനം ചെയ്യും. കെ.വി. മധുകുമാര്‍, കെ.എ. പ്രഭാകരന് എന്‍.കെ. മോഹന്‍ദാസ്, എ. നാഗേഷ് തുടങ്ങിയ ബിജെപി, ബിഎംഎസ് നേതാക്കള്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: