പത്തുകിലോ കഞ്ചാവുമായി ആന്ധ്രാ സ്വദേശികള്‍ പിടിയില്‍

Tuesday 19 July 2016 11:48 pm IST

വണ്ടൂര്‍: പത്തുകിലോ കഞ്ചാവുമായി രണ്ട് ആന്ധ്രാ സ്വദേശികള്‍ വണ്ടൂരില്‍ പിടിയില്‍. ആന്ധ്രാ പ്രകാശം ജില്ലയിലെ ഇസ്ലാംപേട്ട സ്വദേശികളായ അബ്ദുള്‍ജലീല്‍(37) അബ്ദുള്‍ സുബ്ഹാനി(35) എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. വാണിയമ്പലം റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ചാണ് കാളികാവ് എക്‌സൈസ് സംഘം ഇവരെ അറസ്റ്റ് ചെയ്തത്. കേരളത്തിലെ മെത്ത വിതരണക്കാരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ കഴിഞ്ഞ ആറുമാസമായി എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. തൃശ്ശൂര്‍, മലപ്പുറം, എറണാകുളം, കൊല്ലം ജില്ലകളില്‍ കഞ്ചാവ് എത്തിച്ചിരുന്നതായും ഇരുനൂറിലധികം കിലോ കഞ്ചാവ് പലപ്പോഴായി കേരളത്തിലെത്തിച്ചുണ്ടെന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. മലപ്പുറത്ത് മുമ്പ് കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ട ആന്ധ്രാ സ്വദേശിയുടെ ബന്ധങ്ങള്‍ ഉപയോഗിച്ചാണ് ഇരുവരും കേരളത്തില്‍ വിപണി കണ്ടെത്തിയത്. തൃശ്ശൂരില്‍ ആവശ്യക്കാര്‍ക്ക് പത്ത് കിലോയിലധികം വില്‍പ്പന നടത്തിയശേഷം ബാക്കി മലപ്പുറത്തെ കച്ചവടക്കാര്‍ക്ക് നല്‍ക്കാന്‍ വരുന്നതിനിടെയാണ് പിടിയിലായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.