കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ ഫേസ് ബുക്ക് കൂട്ടായ്മയില്‍ പങ്കെടുത്തവര്‍ നടത്തിയ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് എക്സ് സര്‍വ്വീസ്മെന്‍ കോഡിനേഷന്‍ കമ്മിറ്റി ജില്ലാസമിതി ആവശ്യപ്പെട്ടു. കണ്ണൂരിന്റെ ഹൃദയ ഭാഗത്ത് ഒരുപറ്റം ആളുകള്‍ നടത്തിയ വിഭാഗീയ ചിത്രരചനക്കും പ്രസ്താവനയ്ക്കുമെതിരെ പൊതുസമൂഹവും സാംസ്ക്കാരിക രാഷ്ട്രീയ സംഘടനകളും പ്രതികരിക്കാത്തതില്‍ സമിതി പ്രതിഷേധിച്ചു. ഏകീകൃത സിവില്‍ കോഡിനും സാമ്പത്തിക സംവരണത്തിനുമെതിരെ പ്രസ്താവനയിറക്കിയവര്‍ രാജ്യതാല്‍പ്പര്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മൗനാനുവാദം നല്‍കുന്നത് തീര്‍ത്തും ലജ്ജാവഹമാണെന്നും കമ്മറ്റി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. കാര്‍ഗില്‍ വിജയ ദിവസമായ ജൂലായ് 26 ന് ജില്ലയിലെ യൂണിറ്റുകള്‍ ദേശീയ സുരക്ഷാദിനമായി ആചരിക്കാന്‍ ജില്ലാ കമ്മിറ്റ ആഹ്വാനം ചെയ്തു. അന്നേ ദിവസം കൂത്തുപറമ്പ്, ഇരിട്ടി, തലശ്ശേരി താലൂക്കുകളില്‍ കൂട്ടായ്മ സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: