പിണറായി: പിണറായി ചേരിക്കലില്‍ ബിജെപി പ്രവര്‍ത്തകന്റെ ടെംബോ ട്രാവലര്‍ ഒരു സംഘം സിപിഎമ്മുകാര്‍ അടിച്ചു തകര്‍ത്തു. ബിജെപി പ്രവര്‍ത്തകനായ എം.ഷാജിയുടെ ടെംബോ ട്രാവലറാണ് കഴിഞ്ഞ ദിവസം രാത്രി തകര്‍ക്കപ്പെട്ടത്.ധര്‍മ്മടം പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിപിഎം അക്രമത്തില്‍ ബിജെപി പിണറായി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. അക്രമത്തിന് നേതൃത്വം നല്കിയ സിപിഎം പ്രവര്‍ത്തകരെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: