പായം: കാടമുണ്ട ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്റെയും ഏകലവ്യ ബാലഗോകുലത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തത്തുന്നു. ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. പായം പ്രദേശത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുള്ള ഈ വര്‍ഷത്തെ മഹാവിഷ്ണു ശ്രീലക്ഷ്മി പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. ആഘോഷ പ്രമുഖ് എം.സജീവന്റെ അധ്യക്ഷതയില്‍ പി.ശ്രീഹരിയെ പ്രസിഡണ്ടായും പി.കെ.അജയ്യെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. യോഗത്തില്‍ എം.പ്രകാശന് മാസ്റ്റര്‍ സ്വാഗതവും ജോയിന്സെക്രട്ടറി കെ.സന്തോഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: