തളിപ്പറമ്പ്: തളിപ്പറമ്പ് ടൗണില്‍ കടകളില്‍ വ്യാപക മോഷണം. ടൗണ്‍ മെയിന്‍ റോഡിലെ മെഡിക്കല്‍ ഷോപ്, മിഹ്റാജ് സ്റ്റോര്‍, ആര്‍എസ്ടി ട്രെയിഡേര്സ്, ഓക്സി ഷോപ് തുടങ്ങി പത്തോളം കടകളിലാണ് മോഷണം നടന്നത്. പണം ഉള്‍പ്പെടെ സാധനങ്ങള്‍ കളവുപോയി. തിങ്കളാഴ്ച രാത്രിയിലാണ് കവര്‍ച്ച നടന്നത്. ഏഴാംമൈലിലും മോഷണം നടന്നു. ചോയ്സ് സൂപ്പര്‍ മാര്‍ക്കറ്റിന്റെ ചുമര് കുത്തിത്തുറന്ന് പണവും സാധനങ്ങളും കവര്‍ച്ച ചെയ്തു. പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: