തലശ്ശേരി: തലശ്ശേരി നഗരസഭയുടെ നൂറ്റമ്പതാം വാര്‍ഷികാഘോഷത്തിന്റെ സംഘാടക സമിതി രൂപീകരണം നാളെ വൈകുന്നേരം 3.30ന് ബ്രണ്ണന്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍വെച്ച് നടക്കുമെന്ന് നഗരസഭാധ്യക്ഷന്‍ സി.കെ.രമേശന് അറിയിച്ചു. 150-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 150 വികസന പദ്ധതികളും 150 സാംസ്കാരിക പരിപാടികളും ജനകീയ പങ്കാളിത്തത്തോടെ നടത്തുവാനാണ് ഉദ്ദേശിക്കുന്നതെന്നും ചെയര്മാന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: