കണ്ണൂര്‍: ചിന്മയാമിഷന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ചിന്മയ ബാലഭവനില്‍ ഗുരുപൂര്‍ണ്ണിമ ആഘോഷിച്ചു. ഗുരുഅഷ്ടോത്തര അര്‍ച്ചന,ഗുരുപാദുക പൂജ, ഗുരുവന്ദനം,ഗുരുസ്തോത്രം,ഭജന,ആരതി എന്നിവ ആഘോഷത്തിന്റെ ഭാഗമായി നടന്നു. ചിന്മയമിഷന് സ്വാമിനി അപൂര്‍വ്വാനന്ദ സരസ്വതി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്കി.
കക്കാട് ഷിര്‍ദ്ദി സായി മന്ദിരത്തില്‍ വിവിധ പരിപാടികളോടെ ഗുരുപൂര്‍ണ്ണിമ ആഘോഷിച്ചു. രാവിലെ മംഗളസ്നാനം, അഭിഷേകം, ആരതി, വിഷ്ണു സഹസ്രനാമാര്‍ച്ചന, ഉച്ചക്ക് അന്നദാനം, വൈകുന്നേരം ഭജന, ആരതി തുടങ്ങിയവയും നടന്നു. മന്ദിരത്തില്‍ പുതുതായി പണികഴിപ്പിച്ച അന്നദാനത്തിനുള്ള ഹാള്‍ ഭക്തജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. പ്രസിഡണ്ട് പി.വി.സോമരാജന്, ഗീത സുരേന്ദ്രന്, ഉഷ സോമരാജന്, സരിത രാമകൃഷ്ണന്, രജിന് എം.കെ. തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: