ഉപ തെരഞ്ഞെടുപ്പ്; 28 ന് പ്രാദേശിക അവധി

Wednesday 20 July 2016 1:05 am IST

കണ്ണൂര്‍: ജില്ലയിലെ ജി-07 കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ 06 അഞ്ചാംപീടിക നിയോജക മണ്ഡലത്തില്‍ 28 ന് ഉപതെരഞ്ഞെടുപ്പ് നടക്കും. ഈ നിയോജകമണ്ഡല പരിധിക്കുളളിലെ കേരള സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 28 ന് ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്, വോട്ടെണ്ണല്‍ കേന്ദ്രമായ കല്ല്യാശ്ശേരി ഗവ.മോഡല്‍ പോളിടെക്‌നിക്കിന് 27 നും 28 നും അവധിയായിരിക്കും. നിയോജക മണ്ഡലത്തിലെ കച്ചവട സ്ഥാപനങ്ങളിലെയും മറ്റു പണിശാലകളിലെയും തൊഴിലാളികള്‍ക്ക് വോട്ടുചെയ്യുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ഉടമകള്‍ നല്‍കണമെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.