കണ്ണൂര്‍: താഴെചൊവ്വ ദീനദയാല്‍ മന്ദിരത്തിന്റെ ആഭിമുഖ്യത്തില്‍ പടിഞ്ഞാറെക്കണ്ടി സുനിലിന്റെ 3ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണവും വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിക്കല്‍ ചടങ്ങും നടന്നു. ബിജെപി സംസ്ഥാന സമിതിയംഗം എ.ദാമോദരന്‍ സുനില്‍കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് വിജയികള്‍ക്കുളള മൊമെന്റോകള്‍ വിതരണം ചെയ്തു. ആര്‍എസ്എസ് വിഭാഗ് സഹകാര്യവാഹ് കെ.വി.ജയരാജന് മാസ്റ്റര്‍, ടി.സി.മനോജ് എന്നിവര്‍ സംസാരിച്ചു.ബിജെപി കണ്ണൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി കെ.കെ.ശശിധരന് അധ്യക്ഷത വഹിച്ചു. എളയാവൂര് പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീശന് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: