ക്ലീവ്ലന്‍ഡ്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി ഡൊണാള്‍ഡ് ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ക്ലീവ്ലന്ഡില് നടന്ന മൂന്ന് ദിവസത്തെ റിപ്പബ്ലിക്കന്‍ കണ്‍വന്‍ഷനിലായിരുന്നു പ്രഖ്യാപനം.1237 വോട്ടുകള്‍ നേടിയാണ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടത്.
തെരഞ്ഞെടുപ്പില്‍ ശക്തമായി പോരാടുമെന്നും നിങ്ങളുടെ പ്രതീക്ഷയ്ക്ക് ഭംഗംവരുത്തില്ലെന്നും ട്രംപ് പിന്നീട് ട്വിറ്ററില്‍ കുറിച്ചു.
നീണ്ട ഒരു വര്‍ഷത്തെ ക്യാമ്പയിനു ശേഷമാണ് ട്രംപിനെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി തെരഞ്ഞെടുത്തത്. 50 സംസ്ഥാനങ്ങളില്‍നിന്നായി 5000 പ്രതിനിധികളാണ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: