തിരൂര്‍ ജില്ലാ ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം: ബിജെപി

Wednesday 20 July 2016 10:02 am IST

തിരൂര്‍: അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടുന്ന തിരൂര്‍ ജില്ലാ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മാര്‍ച്ച് നടത്തി. ജില്ലാ ആശുപത്രിയാണെങ്കിലും താലൂക്ക് ആശുപത്രിയുടെ നിലവാരം പോലുമില്ലെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ബിജെപി ദേശീയ കൗണ്‍സില്‍ അംഗം കെ.ജനചന്ദ്രന്‍ മാസ്റ്റര്‍ കുറ്റപ്പെടുത്തി. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് കെ.പി.പ്രദീപ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം വി.ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് മനോജ് പാറശ്ശോരി, എം.കെ.ദോവിദാസന്‍, എം.വസന്തകുമാര്‍, ടി.പി.ശ്രീനിവാസന്‍, സുനില്‍ പരിയാപുരം, എന്നിവര്‍ സംസാരിച്ചു. ടി.ശ്രീനിവാസന്‍, കറുകയില്‍ ശശി, ജിഷാദ്, സി.ഷണ്‍മുഖന്‍, ചേലാട് ഷാജി, അനില്‍, പ്രദീപ് അന്നാര, സി.വി.ഉണ്ണി തേക്കുംമുറി എന്നിവര്‍ നേതൃത്വം നല്‍കി. സമരത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കാളികളായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.