ഗുരുപൂര്‍ണ്ണിമ; ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു

Wednesday 20 July 2016 10:06 am IST

കോട്ടക്കല്‍: തോട്ടപ്പായ ശ്രീദുര്‍ഗ്ഗാദാസ് വിദ്യാനികേതനില്‍ ഗുരുപൂര്‍ണ്ണിമ ആഘോഷിച്ചു. മലപ്പുറം എംഎസ്പി ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അദ്ധ്യാപിക സി.ഹേമലത ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് ജില്ലാ സംഘചാലക് പി.കൃഷ്ണന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. സി.പി.സുന്ദരന്‍, പി.വി.തജുന എന്നിവര്‍ സംസാരിച്ചു. കോട്ടക്കല്‍: വിദ്യാഭവന്‍ സ്‌കൂളില്‍ വിപുലമായി രീതിയില്‍ ഗുരുപൂര്‍ണിമ ആഘോഷിച്ചു. കഥകളി സംഗീതയഞ്ജന്‍ നാരായണന്‍ മാസ്റ്റര്‍, ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ഈശ്വരശര്‍മ്മ, ശിവദാസ് വാര്യര്‍, അഡ്വ.എന്‍.ടി.കാര്‍ത്തികേയന്‍ ഐആര്‍എസ് എന്നിവരെ ആദരിച്ചു. പ്രിന്‍സിപ്പാള്‍ അനില്‍ മോഹന്‍, മാനേജര്‍ കെ.കൃഷ്ണകുമാര്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.ഗോപിനാഥ്, പിടിഎ പ്രസിഡന്റ് മുരളീധരന്‍ വേങ്ങര എന്നിവര്‍ സംസാരിച്ചു. വണ്ടൂര്‍: ഗുരുകുലം വിദ്യാനികേതനില്‍ വ്യാസജയന്തിയോടനുബന്ധിച്ച് വ്യാസപൂര്‍ണിമ വിപുലമായി ആഘോഷിച്ചു. വിദ്യാര്‍ത്ഥികള്‍ ഇരുപത്തഞ്ചോളം ഗുരുക്കന്മാരുടെ പാദപൂജ നടത്തി. പ്രധാനാദ്ധ്യാപകന്‍ ഇ.ബാലകൃഷ്ണന്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഷീജ ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി. അദ്ധ്യാപകരായ പ്രീതി, ശകുന്തള, ശ്രീജ എന്നിവര്‍ സംസാരിച്ചു. വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകളില്‍ നിന്നും വിരമിച്ച അദ്ധ്യാപകരെയാണ് വിദ്യാര്‍ത്ഥികള്‍ ആദരിച്ചത്. കുറ്റിപ്പുറം: ശ്രീദുര്‍ഗ്ഗാ വിദ്യാനികേതില്‍ വ്യാസ പൂര്‍ണ്ണിമ ആഘോഷിച്ചു. ഗുരുപൂജ, പ്രഭാഷണം എന്നിവ നടന്നു. അദ്ധ്യാപകരും രക്ഷിതാക്കളും നേതൃത്വം നല്‍കി. മലപ്പുറം: അരുണോദയ വിദ്യാനികേതനില്‍ നടന്ന ഗുരുപൂര്‍ണിമ ആഘോഷം കരുണാകരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ചെട്ടിപ്പടി: ഹരിപുരം വിദ്യാനികേതനില്‍ ഗുരുപൂര്‍ണി വിപുലമായ രീതിയില്‍ ആഘോഷിച്ചു. എന്‍.ഗിരീഷ് ഗുരുപൂര്‍ണിമ സന്ദേശം നല്‍കി. പ്രധാനാദ്ധ്യാപകന്‍ സുരേന്ദ്രന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. പതിനഞ്ചോളം ഗുരുക്കന്മാരെ ഗുരുവന്ദനം നടത്തി. അദ്ധ്യാപകന്‍ ടി.ജിതേഷ് നന്ദി പ്രകാശിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.