പേരാമ്പ്ര: പേരാമ്പ്ര ഐസിഐസിഐ ബാങ്കില്‍ നിന്ന് വ്യാജ ചെക്ക് നല്കി 13 കോടി രൂപ കൈക്കലാക്കാന്‍ ശ്രമിച്ച കായണ്ണ തറവട്ടത്ത് യൂസഫ് (37) നെ വഞ്ചനാകുറ്റത്തിന് പേരാമ്പ്ര സി.ഐ പി.കെ മണി അറസ്റ്റ് ചെയ്തു. ബാങ്ക് മാനേജര്‍ നല്കിയ പരാതിയിലാണ് അറസ്റ്റ് നടന്നത്. ബാലുശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിന് മുബൈ പെട്രോ കെം ലിമിറ്റഡ് കമ്പനി നല്കിയ ചെക്കെന്ന പേരിലാണ് ഇയാള്‍ മാറാന്‍ ശ്രമിച്ചത്. മുബൈ നരിമാന് പോയിന്റിലെ ബാങ്ക് ശാഖ ചെക്കാണിത്. ചെക്കിന്റെ നിജസ്ഥിതി അറിയാന്‍ പേരാമ്പ്ര ശാഖാ മേനേജര്‍ മുബൈയില്‍ പോയപ്പോഴാണ് കള്ളക്കളി മനസിലായത്.ബാങ്കില്‍ നിന്ന് ഇങ്ങനെ ഒരു ചെക്ക് നല്‍കിയിട്ടില്ലെന്ന് മുബൈ ബ്രാഞ്ച് മാനേജര്‍ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്ന് സി.ഐ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: