രാജീവ് ഗാന്ധി വധം: നളിനിയുടെ ഹര്‍ജി കോടതി തള്ളി

Wednesday 20 July 2016 8:23 pm IST

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നളിനി ശ്രീഹരന്റെ ഹര്‍ജി തള്ളി. തന്നെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് നളിനി സമര്‍പിച്ച ഹര്‍ജിയാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്. കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നളിനി ഇപ്പോള്‍ വെള്ളൂരിലെ വനിതാജയിലിലാണുള്ളത്. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെടുന്നവര്‍ 20 വര്‍ഷം ശിക്ഷയനുഭവിച്ചാല്‍ മതിയെന്ന 1994ലെ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് നളിനി കോടതിയെ സമീപിച്ചത്. 1994 ജൂണ്‍ 14നാണ് നളിനി അറസ്റ്റിലായത്. 26 പേര്‍ പ്രതികളായ കേസില്‍ നേരത്തെ, നളിനിയുള്‍പ്പെടെ നാലു പേര്‍ക്ക് വധശിക്ഷയും മൂന്നു പേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചിരുന്നു. എന്നാല്‍ നളിനി പെണ്‍കുഞ്ഞിനു ജന്മം നല്‍കിയതോടെ ഇവരുടെ വധശിക്ഷ, മാനുഷിക പരിഗണനയുടെ പേരില്‍ ജീവപര്യന്തമാക്കി ഇളവു ചെയ്യുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.