ന്യൂദൽഹി: മയൂർ വിഹാറിൽ മലയാളി കൊല്ലപ്പെട്ട നിലയിൽ. കസ്റ്റംസ് മുൻ ഉദ്യോഗസ്ഥനായ പി. വിജയകുമാറിനെയാണ് (70) കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മയൂർ വിഹാറിലെ സമാചാർ അപാർട്ട്മെൻറിലായിരുന്നു കൊലപാതകം അരങ്ങേറിയത്
കവർച്ച ശ്രമത്തിനിടെയുണ്ടായ കൊലപാതകമാണെന്ന് സംശയിക്കുന്നു. ആഴ്ചകൾക്ക് മുമ്പ് മയൂർ വിഹാറിൽ മോഷണക്കുറ്റം ആരോപിച്ച് മലയാളി ബാലനെ ജനമധ്യത്തിൽ അടിച്ച്കൊന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: