ആലപ്പുഴ: പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും ലംപ്സംഗ്രാന്റ് വര്‍ദ്ധിപ്പിക്കണമെന്നും സാമൂഹ്യ നീതി നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റുപടിക്കല് ധര്‍ണ നടത്തി.
ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. വി.എസ്. രാജന് അദ്ധ്യക്ഷത വഹിച്ചു. എസ്എന്‍ഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി. മന്മഥന് ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കിളിമാനൂര്‍ സുരേഷ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ നേതാക്കളായ വിനോദ് ഉമ്പര്‍നാട്, സി.എന്‍. ജിനു, എ.കെ. ഗിരീഷ്, കെ.ജി. സഹജന്, ശങ്കരന്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: