ആലപ്പുഴ: ഓഗസ്റ്റ് 13നു നടക്കുന്ന 64-ാമത് നെഹ്റുട്രോഫി മത്സരത്തോടനുബന്ധിച്ചുള്ള വള്ളങ്ങളുടെ രജിസ്ട്രേഷന് തുടങ്ങി. ആദ്യദിനമായ ഇന്നലെ എട്ടു വള്ളങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്.
രജിസ്ട്രേഷന് ജൂലൈ 27ന് വൈകിട്ട് അഞ്ചിന് അവസാനിക്കും. വള്ളം ഉടമയുടെ സമ്മതപത്രം, ക്ലബിന്റെ ലെറ്റര്‍ഹെഡിലുള്ള അറിയിപ്പ്, സത്യവാങ്മൂലം, രജിസ്ട്രേഷന് ഫീസ് എന്നിവ സഹിതം ആലപ്പുഴ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ പ്രവൃത്തി സമയങ്ങളില്‍ വള്ളം രജിസ്റ്റര്‍ ചെയ്യാം. ട്രാക്കും ഹീറ്റ്സും നറുക്കെടുപ്പ് ജൂലൈ 28ന് ഉച്ചകഴിഞ്ഞ് മൂന്നിന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: