ന്യൂദല്‍ഹി: ചൊവ്വാഴ്ച അന്തരിച്ച പ്രശസ്ത ഹിന്ദി ചലച്ചിത്ര ഗായിക മുബാറക്ക് ബീഗ(80)ത്തിന് അന്ത്യാഞ്ജലി. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ അവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കാന്‍ എത്തി.
വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മുംബൈ ജോഗേശ്വരിയിലെ വസതിയിലായിരുന്നു അന്ത്യം. സംഗീത കച്ചേരിയിലും ഗസല്‍ സംഗീതത്തിലൂടെയും പ്രശസ്തിയാര്‍ജിച്ച ഗായികയായിരുന്നു മുബാറക്ക് ബീഗം. 1949 ല്‍ ആലിയേ എന്ന ചിത്രത്തിലൂടെ നൗഷാദാണ് മുബാറക്ക് ബീഗത്തെ ചലച്ചിത്ര ലോകത്തേക്ക് എത്തിക്കുന്നത്. 1950-70 കാലഘട്ടത്തില്‍ ബോളിവുഡ് ചലച്ചിത്ര പിന്നണി ഗാനശാഖ രംഗത്ത് തിളങ്ങി നിന്ന മുബാറക് നൂറുകണക്കിന് ഗാനങ്ങളാണ് സംഭാവന നല്‍കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: