പ്രതിരോധ മേഖലയിലെ വിദേശനിക്ഷേപം സുരക്ഷാ അനുമതിക്കുശേഷം മാത്രം: കേന്ദ്രം

Wednesday 20 July 2016 9:19 pm IST

ന്യൂദല്‍ഹി: നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്ഡിഐ)സംബന്ധിച്ച സര്‍ക്കാരിന്റെ പുതിയനയം പ്രതിരോധമേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കുന്നുണ്ടെങ്കിലും അത്തരം നിക്ഷേപങ്ങള്‍ ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളുടെ സുരക്ഷാ അനുമതിക്കുശേഷം മാത്രമേ അനുവദിക്കൂ എന്ന് വാണിജ്യ -വ്യവസായ മന്ത്രി നിര്‍മലാ സീതാരാമന്‍ രാജ്യസഭയെ അറിയിച്ചു. 49 ശതമാനം മാത്രമേ പ്രതിരോധ മേഖലയില്‍ സര്‍ക്കാര്‍ അനുമതിയില്ലാതെയുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം നടപ്പാക്കൂ. മരുന്നു നിര്‍മ്മാണ മേഖലയിലെ വിദേശനിക്ഷേപത്തിന് യുക്തമായ സുരക്ഷാ വ്യവസ്ഥകള്‍ ഉപാധിയാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.