ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളേജ് നിര്‍ത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 23ന് ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കും. രാവിലെ 6 മുതല്‍ വൈകിട്ട് 6 മണി വരെ യു ഡി എഫ് ഇടുക്കി ജില്ലാ ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യു ഡി എഫ് ഇടുക്കി ജില്ലാ ചെയര്മാന് അഡ്വ. എസ് അശോകനും കണ്‍വീനര്‍ അഡ്വ. അലക്സ് കോഴിമലയും അറിയിച്ചു. പാല്, പത്രം, ആശുപത്രികള്‍, കുടിവെള്ളം, മെഡിക്കല്‍ ഷോപ്പുകള്‍, തുടങ്ങിയ അത്യാവശ്യ മേഖലകളും, വിവാഹം, മരണം മുതലായ അടിയന്തിര ചടങ്ങുകളും, വിവിധ തീര്‍ത്ഥാടനങ്ങളും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയതായി യു ഡി എഫ് നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: