വിസ തട്ടിപ്പുകേസില്‍ പ്രതി അറസ്റ്റില്‍

Wednesday 20 July 2016 9:37 pm IST

കുമളി: കുവൈറ്റില്‍ പോകാന്‍ വിസ വാങ്ങി നല്‍കാമെന്ന് പറഞ്ഞ്  രണ്ടരലക്ഷത്തിലധികം രൂപ തട്ടിയ പ്രതി അറസ്റ്റില്‍. കൊല്ലം കുളത്തൂപ്പുഴ സ്വദേശി സജിന്‍ സെറാഫുദീന്‍ (36) ആണ് അറസ്റ്റിലായത്. കുമളി സ്പ്രിംഗ്‌വാലി കാരക്കാട്ടുവീട്ടില്‍ ഷിനു ജോസിനു കുവൈറ്റില്‍ നഴ്‌സായി ജോലി വാങ്ങി നല്‍കാമെന്ന പറഞ്ഞ് 2.68000 രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. വിസ വാഗ്ദാനം നല്‍കി പണം വാങ്ങിയെങ്കിലും വിസ നല്‍കിയില്ലെന്ന പരാതിയെത്തുടര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കുമളി എസ്‌ഐ ടി ഡി പ്രജീഷും സംഘവും  കൊല്ലം കുളത്തൂപ്പുഴയില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെയാണ് സജിനെ അറസ്റ്റു ചെയ്തത്. പീരുമേട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു. കഴിഞ്ഞ ദിവസം ഉപ്പുതറയിലും മൂന്നാറിലും വിസ തട്ടിപ്പ് കേസില്‍ പ്രതികള്‍ പിടിയിലായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.