കഞ്ചാവുമായി പിടിയില്‍

Wednesday 20 July 2016 9:40 pm IST

കമ്പംമെട്ട്: ചെക്ക് പോസ്റ്റില്‍ പരിശോധനയ്ക്കിടെ കഞ്ചാവുമായി ബൈക്ക് യാത്രികന്‍ പിടിയില്‍. വണ്ടന്‍മേട് പമ്പ് ഹൗസിന് സമീപം താമസിച്ച് വരുന്ന ശരവണവിലാസത്തില്‍ ശരവണന്‍ (26) ആണ് പോലീസ് പിടിയിലായത്. എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ 10 മണിയോടെയാണ് പ്രതിയെ പിടികൂടിയത്. ബൈക്കിന്റെ ടൂള്‍ ബോക്‌സില്‍ ഒളിപ്പിച്ച നിലയിലായിരുന്ന 40 ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. കഞ്ചാവ് വില്‍പ്പനയ്ക്കായാണ് വാങ്ങിയതെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ബൈക്കും പിടിച്ചെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.