പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയ കേസില്‍ പ്രതിക്ക് 7 വര്‍ഷം കഠിന തടവും പിഴയും

Wednesday 20 July 2016 9:40 pm IST

തൊടുപുഴ: അടിമാലി സ്വദേശിനിയായ 16 വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പലസ്ഥലങ്ങളില്‍ താമസിപ്പിച്ച് വിവാഹത്തിന് നിര്‍ബന്ധിപ്പിച്ച കേസിലെ പ്രതി പാലക്കാട് ഒറ്റപ്പാലംമാപ്പാട്ടുകര സ്വദേശി കരിമ്പനാല്‍ ഷറഫുദ്ദീന്‍ (33)നെ 7 വര്‍ഷം കഠിനതടവിനും10,000 രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ച് സ്‌പെഷ്യല്‍ കോടതി ജഡ്ജി കെ ആര്‍ മധുകുമാര്‍ വിധി പ്രസ്താവിച്ചു. പെണ്‍കുട്ടി പാലക്കാട് 10-ാം ക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കെയാണ് പ്രതിയുമായി പരിചയത്തിലാവുന്നത്. അവിടുത്തെ പഠനം നിര്‍ത്തി അടിമാലിയിലുള്ള വീട്ടില്‍ കുട്ടി മാതാപിതാക്കളോടൊപ്പം താമസിച്ചു വരവെയാണ് 3/08/2013 പുലര്‍ച്ചെ കുട്ടിയെ വീട്ടില്‍ നിന്ന് പ്രതി ഫോണില്‍ ഭീഷണിപ്പെടുത്തി വിളിച്ചിറക്കി തട്ടിക്കൊണ്ട് പോയത്. മുമ്പ് വിവാഹം കഴിച്ചിട്ടുള്ളയാളാണ് പ്രതി. മണ്ണാര്‍ക്കാട് സ്വദേശിനിയായ ജസില(30) യെ ആദ്യം വിവാഹം കഴിച്ചിട്ടുള്ളതും ആ ബന്ധത്തില്‍ 4 വയസുള്ള കുട്ടി ഉണ്ടായിരിക്കെയാണ് 2012 ല്‍ ജസീലയെ മൊഴിചൊല്ലിയ ശേഷം തമിഴ്‌നാട് നീലഗിരി നിലാക്കോട്ട സ്വദേശിനിയായ സൈഫുണിസ(22)യെ വിവാഹം കഴിച്ചു. സൈഫുണിസ 7മാസം ഗര്‍ഭിണിയായിരിക്കെയാണ് പ്രതി മൈനറായ പെണ്‍കുട്ടിയെ വശീകരിച്ച് തട്ടിക്കൊണ്ട് പോയി വിവിധയിടങ്ങളില്‍ താമസിച്ചതത ്. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് കുട്ടിയുടെ പിതാവ് അടിമാലി പോലീസില്‍ കൊടുത്ത പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ചേര്‍പ്പുളശ്ശേരിയില്‍ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തുകയും കുട്ടിയെ മോചിപ്പിക്കുകയും ചെയ്തത്. അടിമാലി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ. ഇ കുര്യന്‍, കെ ജിനദേവന്‍, എസ് ഐ ക്ലീറ്റസ് കെ ജോസഫ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ ഹാജരാക്കിയത്. പിഴ സംഖ്യ അടച്ചില്ലെങ്കില്‍ 6 മാസം കൂടി തടവ് ശിക്ഷ അനിഭവിക്കണം. പ്രോസിക്യൂഷന്‍ വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ: സന്തോഷ് തേവര്‍കുന്നേല്‍ കോടതിയില്‍ ഹാജരായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.