വണ്ടന്മേട്: പൂക്കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ തമിഴ്നാട് സ്വദേശി പിടിയില്‍. ഗൂഡല്ലൂര്‍ പുതിയ ബസ് സ്റ്റാന്റിന് സമീപം താമസിക്കുന്ന ഗണേശന് (36) ആണ് പോലീസ് പിടിയിലായത്. പ്രതി ഇത്തരത്തില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് എസ്ഐ കെ വി വിശ്വനാഥന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങുന്നത്. തമിഴ്നാട്ടിലെ കമ്പത്ത് നിന്നും കഞ്ചാവെത്തിച്ച് വില്‍പ്പന നടത്തി വരികയായിരുന്നു. 2.5 കിലോ കഞ്ചാവ് ഇവിടെയെത്തിയ രണ്ട് പേര് വാങ്ങിക്കൊണ്ട് പോയതായി പ്രതി മൊഴി നല്‍കിയിട്ടുണ്ട്. അതേ സമയം 2 പൊതികളിലായി 10 ഗ്രാം കഞ്ചാവ് മാത്രമാണ് കണ്ടെത്താനായത്. ഇന്നലെ രാവിലെ 7.30 യോടെ ചെല്ലാര്‍കോവിലില്‍ നിന്നാണ് പ്രതി പിടിയിലാകുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: