ഓണം ബമ്പര്‍ ടിക്കറ്റിന്റെ ആദ്യവില്‍പന നടത്തി

Wednesday 20 July 2016 10:17 pm IST

കോട്ടയം: എട്ടുകോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ വില്‍പന ജില്ലയില്‍ ആരംഭിച്ചു. ടിക്കറ്റിന്റെ ആദ്യവില്പന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് നിര്‍വഹിച്ചു. ലോട്ടറി ഏജന്റായ സെല്‍വരാജ് ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി. ടിക്കറ്റിന്റെ വില 200 രൂപയാണ്. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ ലോട്ടറി ഓഫീസര്‍ ഷീബ മാത്യു അദ്ധ്യക്ഷ വഹിച്ചു. അസി. ലോട്ടറി ഓഫീസര്‍ സുനു പി മാത്യു, ലോട്ടറി തൊഴിലാളി സംഘടനാ ഭാരവാഹികളായ തോമസ് കല്ലാടന്‍, രാജുകുട്ടി, ഹരിദാസ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.