കറുകച്ചാല്‍ ബസ് സ്റ്റാന്‍ഡിലും മാര്‍ക്കറ്റിലും മാലിന്യ നിക്ഷേപം

Wednesday 20 July 2016 10:17 pm IST

കറുകച്ചാല്‍: കറുകച്ചാല്‍ ബസ് സ്റ്റാന്‍ഡിലും മാര്‍ക്കറ്റിലും മാലിന്യ നിക്ഷേപം വര്‍ദ്ധിക്കുന്നു. ബസ് സ്റ്റാന്‍ഡിലും മാര്‍ക്കറ്റിലും മാലിന്യ കൂമ്പാരമായതോടെ ഇതില്‍ നിന്നും വരുന്ന മലിനജലം റോഡിലേക്കും പതിക്കുന്നു. ദിനംപ്രതി നിരവധി യാത്രക്കാരും വിദ്യാര്‍ത്ഥികളുമാണ് ഇവിടെ എത്തിച്ചരുന്നത്. മാലിന്യം ഇങ്ങനെ കുമിഞ്ഞ് കൂടി കിടക്കുന്നതിനാല്‍ ഇവിടെ എത്തുന്ന യാത്രക്കാരും പൊതുജനങ്ങളുമാണ് ദുരിതം അനുഭവിക്കുന്നത്. മാലിന്യം ഇത്തരത്തില്‍ പൊതുയിടങ്ങളില്‍ വ്യാപിക്കുന്നതിനാല്‍ സാംക്രമിക രോഗങ്ങള്‍ പടര്‍ന്നുപിടിക്കുവാനുള്ള സാദ്ധ്യതയേറി. ബസ് സ്റ്റാന്‍ഡിലെ കാത്തിരിപ്പു കേന്ദ്രത്തിനുപിന്നില്‍ ഉള്ള ഓടയിലാണ് ഒട്ടുമിക്ക് സ്ഥാപനങ്ങളും മറ്റും മാലിന്യങ്ങള്‍ തള്ളുന്നത്. ഇത് മൂലം ഉണ്ടാകുന്ന ദുര്‍ഗന്ധംകൊണ്ട് ബസ് കാത്തുനില്‍ക്കുന്നവര്‍ക്കു കാത്തിരിപ്പു കേന്ദ്രത്തില്‍ ഇരിക്കുവാനും കഴിയുന്നില്ല. മാലിന്യം ഒഴുകിയെത്തുന്നതു കാരണം സ്റ്റാന്‍ഡിലുള്ള കിണറിനും ഭീഷണിയാണ്. കിണറ്റിലെ വെള്ളം പരിശോധിക്കാനുള്ള യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. കിണറ്റിലെ വെള്ളത്തില്‍ കോളിഫോം ബാക്ടീരിയ കലര്‍ന്നിട്ടുള്ളതായിട്ടാണ് നാട്ടുകാരും പറയുന്നത്. ഇതിലെ വെള്ളമാണ് ഇവിടുള്ളവര്‍ ഉപയോഗിക്കുന്നത്. മാര്‍ക്കറ്റില്‍ മത്സ്യ മാംസാദികളുടെ അവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും കുന്നുകൂടുന്നത് ജനങ്ങള്‍ക്ക് ഭാഷണിയാവുകയാണ്. നെടുംകുന്നം മാര്‍ക്കറ്റിലും ഇത് തന്നെയാണ് അവസ്ഥ. തെരുവുവനായ്ക്കളും മറ്റും മത്സ്യമാംസ അവശിഷ്ടങ്ങള്‍ ഇവിടങ്ങളില്‍ നിന്നും കടിച്ചു വലിച്ചു റോഡില്‍ കൊണ്ടുവന്നിടുന്നതിനാല്‍ വഴിയാത്രക്കാരും ദുരിതത്തിലാണ്. ഇതിനെതിരെ നിരവധി പരാതികള്‍ ജനങ്ങള്‍ അധികൃതര്‍ക്ക് നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനായി ഉടന്‍ തന്നെ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് സ്ഥാപിക്കുവാനുള്ള നടപടി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.