വേളൂര്‍: ലൈബ്രറി കൗണ്‍സില്‍ താലൂക്ക്, ജില്ലാ സംസ്ഥാനതലങ്ങളില്‍ നടത്തുന്ന ബാലകലോത്സവത്തിന്റെ ഭാഗമായി ഗ്രന്ഥശാല തലത്തിലുള്ള അടിസ്ഥാന മത്സരങ്ങള്‍ ബോസ് പബ്ലിക് ലൈബ്രറി ആഗസ്റ്റ് 14,15 തീയതികളില്‍ വേളൂര്‍ ഗവ.എല്‍.പി.സ്കൂളില്‍ നടത്തുന്നു. സര്‍ഗ്ഗോത്സവം കോട്ടയം നഗരസഭാ മുന്‍ചെയര്‍പേഴ്സണ്‍ ബിന്ദു സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. കഥാപാത്ര നിരൂപണം, ആസ്വാദനക്കുറിപ്പ് മത്സരം, നാടന്‍പാട്ട്, കഥാപ്രസംഗം, സാഹിത്യകൃതി ഉള്‍പ്പെട്ട മോണോ ആക്ട് ചിത്രീകരണം കുട്ടികളുടെ ചെറുനാടകം(ലഘുനാടകം)ചലച്ചിത്ര ഗാനാലാപനം എന്നീ പുതിയ ഇനങ്ങള്‍ ഉള്‍പ്പെടെ 17ഇനങ്ങളില്‍ മത്സരങ്ങള്‍ ഉണ്ടാകും. എല്‍.പി, യു.പി ഹൈസ്കൂള്‍ തലങ്ങളില്‍ പ്രത്യേകം പ്രത്യേകം മത്സരങ്ങള്‍ ഉണ്ടാകും. ചിത്രരചന(വാട്ടര്‍ കളര്‍)ചിത്രരചന(പെന്‍സില്‍)മത്സരങ്ങള്‍ 14ന് നടക്കും. സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടറും സാഹിത്യകാരനുമായ കെ.വി.മോഹന്‍കുമാര്‍ വൈകിട്ട് 3ന് നടക്കുന്ന വേളൂര്‍ കൃഷ്ണന്‍കുട്ടി അനുസ്മരണ സമ്മേളനത്തില്‍ കലാമത്സരവിജയികള്ക്ക് എല്‍ഐസി കോട്ടയം ഡിവിഷന് പ്രത്യേകമായി ഏര്‍പ്പെടുത്തിയ ട്രോഫികള്‍ വിതരണം ചെയ്യും. ഏറ്റവും കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിക്കുന്ന വിദ്യാലയത്തിനും ഏറ്റവും കൂടുതല്‍ പോയിന്റ് കരസ്ഥമാക്കുന്ന കുട്ടികള്‍ക്കും പ്രത്യേകം സമ്മാനങ്ങള്‍ നല്‍കും. പ്രസംഗ മത്സരവിജയികള്‍ക്ക് വേളൂര്‍ കൃഷ്ണന്‍കുട്ടി സ്മാരക പുരസ്കാരം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: