കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കണം: എംപ്ലോയീസ് സംഘ്

Wednesday 20 July 2016 10:34 pm IST

ആലുവ: കെഎസ്ആര്‍ടിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കണമെന്ന് കെഎസ്ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്) ജില്ല സമ്മേളനം ആവശ്യപ്പെട്ടു. കെഎസ്ആര്‍ടിയില്‍ ജോലി ചെയ്യുന്ന മുഴുവന്‍ താല്‍ ക്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്തണമെന്നും ഇവര്‍ക്ക് സ്ഥിരം ജീവനക്കാരുടെ തുടക്ക ശമ്പളം നല്‍കുക, സേവനമാണോ വ്യവസായമാണോ എന്ന നയം വൃക്തമാക്കി കെഎസ്ആര്‍ടിസിയില്‍ ഷെഡ്യൂളുകള്‍ പതിനായിരത്തിലധിമാക്കി വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി കെ.എസ്. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കെ.വി. മധുകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. മുരളികൃഷ്ണന്‍, വി.കെ. അനില്‍ കുമാര്‍, കെ.ആര്‍. ബിജു എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: കെ.വി. മധുകുമാര്‍ (പ്രസിഡന്റ്), ജി. മുരളികൃഷ്ണന്‍ (സെക്രട്ടറി), കെ.എന്‍. പ്രശാന്ത്( ട്രഷറര്‍) എന്നിവരെയും തെരെഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.