ഡിഫ്തീരിയ: ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 10 കേസുകള്‍ പ്രതിരോധ നടപടികള്‍ക്ക് രൂപം നല്‍കി

Wednesday 20 July 2016 10:51 pm IST

കണ്ണൂര്‍: ജില്ലയില്‍ ഡിഫ്തീരിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ്രപദേശങ്ങളില്‍ അടിയന്തിര പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിന് പ്രത്യേക കര്‍മ്മപദ്ധതിക്ക് ആരോഗ്യ വകുപ്പ് രൂപം നല്‍കി. രണ്ടാഴ്ചക്കകം ഈ േമഖലകളില്‍ നടപ്പിലാക്കേണ്ട പരിപാടികള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളത്. ജില്ലാ കലക്ടര്‍ പി.ബാലകിരണിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന വിവിധ വകുപ്പ് മേധാവികളുടെ യോഗം കര്‍മ്മപദ്ധതി നടത്തിപ്പിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തു. ഡിഫ്തീരിയ പടര്‍ന്ന് പിടിക്കാതിരിക്കാന്‍ ആവശ്യമായ തീവ്രശ്രമങ്ങള്‍ എല്ലാ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ നിര്‍ദേശിച്ചു. ജില്ലയില്‍ അഞ്ച് ബേഌക്കുകളിലായി 10 ഡിഫ്തീരിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് ഡിഎംഒ ഡോ. പി കെ ബേബി അറിയിച്ചു. പെരിങ്ങളം, മാങ്ങാട്ടിടം, കണ്ണൂര്‍ കോര്‍പ്പറേഷന്‍, മേക്കുന്ന്, കുന്നോത്ത് പറമ്പ്, മുഴപ്പിലങ്ങാട്, മുഴക്കുന്ന്, കോടിയേരി എന്നിവിടങ്ങളില്‍ നിന്നാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ പെരിങ്ങളത്തെ കേസ് മാത്രമാണ് ഡിഫ്തീരിയ സ്ഥിരീകരിച്ചത്. ഏഴ് മുതല്‍ 55 വയസ്സുവരെയുള്ളവര്‍ രോഗബാധ സംശയിക്കുന്നവരിലുണ്ട്. ഒരാള്‍ക്ക് രോഗം ബാധിച്ചാല്‍ ചുറ്റുമുള്ള 100 പേര്‍ രോഗവാഹകരായി ഉണ്ടാകുമെന്നാണ് കണക്കെന്ന് യോഗത്തില്‍ പങ്കെടുത്ത ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. ജി സുനില്‍കുമാര്‍ പറഞ്ഞു. രോഗം വ്യാപിക്കാതിരിക്കണമെങ്കില്‍ ഇവര്‍ക്കെല്ലാം ആന്റിബയോട്ടിക്കുകളും കുത്തിവെപ്പും നല്‍കേണ്ടതുണ്ട്. അതിനാല്‍ ഡിഫ്തീരിയ കേസുകള്‍ കണ്ടെത്തിയ പ്രദേശങ്ങളില്‍ വിവിധ പ്രായ വിഭാഗത്തില്‍പ്പെടുന്നവര്‍ക്കായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും. തദ്ദേശസ്ഥാപനങ്ങളുടെയും വിദ്യാലയങ്ങളുടെയും ജനങ്ങളുടെയും സഹകരണത്തോടെ രണ്ടാഴ്ചക്കകം ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് കര്‍മ്മ പദ്ധതി ലക്ഷ്യമിടുന്നത്. ഇതിനായി ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ വാര്‍ഡ് ശുചിത്വസമിതിയും സ്‌കൂള്‍ പിടിഎകളും വിളിച്ചു ചേര്‍ക്കും. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ.പി.എം.ജ്യോതി, സര്‍വെയലന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.ശ്രീനാഥ്, ഡെപ്യൂട്ടി ഡിഎംഒ ഡോ.എ.ടി.മനോജ്, വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.