തിരുവോണം ബംമ്പര്‍: ജില്ലാതല ഉദ്ഘാടനം നടന്നു

Wednesday 20 July 2016 10:56 pm IST

കണ്ണൂര്‍: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഈ വര്‍ഷത്തെ തിരുവോണം ബംമ്പര്‍ ഭാഗ്യക്കുറിയുടെ ജില്ലാതല ടിക്കറ്റ് വില്‍പ്പന ഉദ്ഘാടനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ പി.ബാലകിരണിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. സുമേഷ് നിര്‍വ്വഹിച്ചു. എഡിഎം ഇ.മുഹമ്മദ് യൂസഫ് മുഖ്യാതിഥിയായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന്‍, വിവിധ സംഘടനാ നേതാക്കളായ സി.രവീന്ദ്രന്‍, ജിന്‍സ് മാത്യു, നാരായണന്‍.ടി, വിരേന്ദ്രകുമാര്‍, പി.ചന്ദ്രന്‍, കുമാരന്‍ എന്നിവര്‍ ആശംസ നേര്‍ന്നു. ഓണം ബംമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 8 കോടി രൂപയും, രണ്ടാം സമ്മാനം 50 ലക്ഷം രൂപ വീതം 8 പേര്‍ക്കും, മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 16 പേര്‍ക്കും നല്‍കുന്നതാണ്. ടിക്കറ്റ് വില 200 രൂപ. സപ്തംബര്‍ 23 നാണ് നറുക്കെടുപ്പ്. ചടങ്ങില്‍ ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ കെ.ജെ.ബിന്നോ സ്വാഗതവും അസി. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ അശോകന്‍ പാറക്കണ്ടി നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.