കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം.ജയലക്ഷ്മി അന്തരിച്ചു

Wednesday 20 July 2016 10:54 pm IST

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം.ജയലക്ഷ്മി(65)അന്തരിച്ചു. കരള്‍രോഗ ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. 1999-2000 കാലയളവില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. തുടര്‍ന്നുവന്ന ഭരണസമിതിയില്‍ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. നിലവില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയംഗവും സിപിഎം കണ്ണൂര്‍ ഏരിയാകമ്മറ്റി അംഗവുമാണ്. നേരത്തെ ജില്ലാകമ്മറ്റി അംഗമായി പ്രവര്‍ത്തിച്ചിരുന്നു. മൃതദേഹം നാളെ രാവിലെ 8.30ന് സിപിഎം കണ്ണൂര്‍ ജില്ലാകമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് 9.30 ഓടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിനു കൈമാറാനായി കൊണ്ടുപോകും. മരണാനന്തരം മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യത്തിനു നല്‍കണമെന്ന് ജയലക്ഷ്മി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഭര്‍ത്താവ്: ജി.മണിയന്‍. മകന്‍: അജിത്ത് (സിനിമാനാടക പ്രവര്‍ത്തകന്‍). മരുമകള്‍: സംഗീത.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.