ശ്രീകണ്ഠാപുരം: ശ്രീകണ്ഠാപുരം മുന്‍സിപ്പാലിറ്റിയിലെ 5ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പയറ്റുചാലില്‍ പ്രവര്‍ത്തിക്കുന്ന ജെ ആന്റ് പി ക്രഷറില്‍ ജോലി ചെയ്തു വരുന്ന പ്രദേശവാസികളായ തൊഴിലാളികളെ അകാരണമായി ജോലിയില്‍ നിന്നും പിരിച്ചുവിടുകയും മലയാളികള്‍ക്ക് തൊഴില്‍ നിഷേധിക്കുകയും ചെയ്യുന്ന മാനേജ്മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് ചേപ്പറമ്പ് ടൗണില്‍ ബിഎംഎസ് പൊതുയോഗം നടത്തി. പൊതുയോഗം കണ്ണൂര്‍ ജില്ല വൈസ് പ്രസിഡണ്ട് സി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് പി.ജനാര്ദ്ദനന്,സെക്രട്ടറി കെ.രജിത്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: