കണ്ണൂര്‍: ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 ഇ ഡിസ്ട്രിക്ട് ക്യാബിനറ്റ് ഇന്സ്റ്റലേഷന് 23ന് നടക്കും. വൈകീട്ട് മൂന്നിന് സാധുകല്യാണമണ്ഡപത്തില്‍ വെച്ച് മുന്‍ ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ലയണ്‍ എ.പി.ജെ.സിംഗിന്റെ കാര്‍മികത്വത്തില്‍ ചടങ്ങ് നടക്കുമെന്ന് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സി.കെ.ശിവപ്രസാദ് പത്രസമ്മേളനത്തില്‍ അറിയിച്ചു. മള്‍ട്ടിപ്പിള്‍ ഡിസ്ട്രിക്ട് ചെയര്‍പേഴ്സണ്‍ അഡ്വ.വി.അമര്‍നാഥ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. കാന്‍സര്‍ ചികിത്സാരംഗത്ത് കഴിവ് തെളിയിച്ച പ്രസിദ്ധ ഡോക്ടര്‍ വി.പി.ഗംഗാധരനെ ലയണ്‍സ് ഹ്യുമാനിറ്റേറിയന്‍ സര്‍വ്വീസ് അവാര്‍ഡ് നല്കി ആദരിക്കും. ചടങ്ങില്‍ വെച്ച് ആദ്യഘട്ടമെന്ന നിലയില്‍ 25 യുവതികള്‍ക്ക് സൗജന്യ നിരക്കില്‍ ഷീ ഓട്ടോ പദ്ധതി പ്രകാരം ഓട്ടോറിക്ഷകള്‍ നല്കി സേവനപരമ്പരക്ക് ആരംഭം കുറിക്കും. ഡിസ്ട്രിക്ട് 318.ഇയുടെ കീഴില്‍ വരുന്ന കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട്, വയനാട്, മാഹി എന്നിവിടങ്ങളില്‍ നിന്നും കുടുംബശ്രീയുടെ സഹായത്തോടെയാണ് അര്‍ഹതപ്പെട്ട യുവതികളെ തെരഞ്ഞെടുത്തത്. ചടങ്ങില്‍ 1500 ഓളം പ്രതിനിധികള്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ എം.മോഹനന്, പി.എസ്.വരദരാജന്, ടി.ഒ.വി.ശങ്കരന് നമ്പ്യാര്‍, വി.കെ.കൃഷ്ണകുമാര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: