കണ്ണൂര്‍: കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജന്‍ശിക്ഷണ്‍ സന്സ്ഥാന് കണ്ണൂരും, മയ്യില്‍ ഐഎംഎന്‍എസ് ജിഎച്ച്എസ്എസ് എന്‍എസ്എസ് യൂണിറ്റും സംയുക്തമായി സൗജന്യ യോഗാ പരിശീലന ക്ലാസ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. ജെഎസ്എസ് ചെയര്മാന് രഞ്ജിത്ത് സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്തു. മയ്യില്‍ പഞ്ചായത്ത് പ്രസിഡണ്ട് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് സി.കെ.പുരുഷോത്തമന് അധ്യക്ഷതവഹിച്ചു. ജെഎസ്എസ് ഡയരക്ടര്‍ രാധാമോഹന്‍ പദ്ധതി വിശദീകരണം നടത്തി. ഹെഡ്മാസ്റ്റര് കെ.ഹരീന്ദ്രന്‍, ജെഎസ്എസ് പ്രോഗ്രാം ഓഫീസര്‍ പി.രാജമണി എന്നിവര്‍ സംസാരിച്ചു. കടമ്പൂര് വില്ലേജ് ഓഫീസര്‍ ബിജു ജി. യോഗ ക്ലാസിന് നേതൃത്വം നല്കി.പ്രിന്‍സിപ്പാള്‍ ആര്.ഉഷാനന്ദിനി സ്വാഗതവും എന്‍എസ്എസ് യൂണിറ്റ് മയ്യില്‍ പ്രോഗ്രാം ഓഫീസര്‍ ആര്.ഷിജു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: