ന്യൂദല്‍ഹി: വിഖ്യാത ഹോക്കി താരം മുഹമ്മദ് ഷാഹിദ് (56) അന്തരിച്ചു. വൃക്കയും കരളും തകരാറിലായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഷാഹിദ് ഗുഡ്ഗാവിലെ ആശുപത്രിയില്‍ ഇന്നലെയാണ് അന്തരിച്ചത്. ഭാര്യ: പര്‍വീണ്‍. ഇരട്ടക്കുട്ടികളായ മുഹമ്മദ് സൈഫ്, ഹീന ഷാഹിദ് എന്നിവര്‍ മക്കള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യന്‍ ഹോക്കി ടീം നായകന് പി.ആര്. ശ്രീജേഷ്, മുന്‍ നായകന് ധനരാജ് പിള്ള തുടങ്ങിയവര്‍ അനുശോചിച്ചു.
1980-ല്‍ ഇന്ത്യ അവസാനമായി ഒളിമ്പിക്സ് ഹോക്കിയില്‍ സ്വര്‍ണം നേടിയപ്പോള്‍ ടീമിന്റെ നെടുംതൂണായിരുന്നു മുഹമ്മദ് ഷാഹിദ്. 1982ലെ ദല്‍ഹി ഏഷ്യന്‍ ഗെയിംസില്‍ വെള്ളിയും 1986ലെ സോള്‍ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും നേടിയടീമിലും ഇദ്ദേഹം അംഗമായിരുന്നു. 1980-81 ല്‍ അര്‍ജുന അവാര്‍ഡും, 1986-ല്‍ പത്മശ്രീയും നല്കി രാജ്യം ഇദ്ദേഹത്തെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: