തിരുവനന്തപുരം: ഹൈക്കോടതി വളപ്പിൽ അഭിഭാഷകർ മാധ്യമ പ്രവർത്തകരെ ക്രൂരമായി കൈയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിക്കുമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന കമ്മിറ്റി അറിയിച്ചു. വ്യാഴാഴ്ച എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധറാലി നടത്തും.
പത്രപ്രവര്‍ത്തനം ഒരുവിഭാഗം അഭിഭാഷകരുടെ ഒൗദാര്യത്താല്‍ നടത്താന്‍ ഉദ്ദേശിക്കുന്നില്ല. അഭിഭാഷകരിലെ ക്രിമിനല്‍ സ്വഭാവക്കാരെ നിലക്കുനിര്‍ത്താന്‍ ഭരണകൂടവും ഹൈക്കോടതിയും ഇടപെടണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു. അഭിഭാഷക സമൂഹത്തിന്‍െറ മാന്യതക്ക് അപമാനമാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി വളപ്പിലുണ്ടായത്.
അഭിഭാഷകരുടെ ക്രിമനൽ രീതി അവസാനിപ്പിക്കാത്തപക്ഷം അഭിഭാഷകരെ കേരളത്തിലെ മാധ്യമപ്രവര്‍ത്തക സമൂഹം ബഹിഷ്കരിക്കുമെന്നും സമിതി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: