ബിജെപി പാണ്ടിക്കാട് പഞ്ചായത്ത് കണ്‍വെന്‍ഷന്‍ 24ന്

Thursday 21 July 2016 9:57 am IST

പാണ്ടിക്കാട്: ബിജെപി പഞ്ചായത്ത് കണ്‍വെന്‍ഷന്‍ 24ന് ഹാപ്പി ഹോം ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ നടക്കുന്ന പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.പി.ശശീന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. ദേശീയ കൗണ്‍സില്‍ അംഗം സി.വാസുദേവന്‍, മേഖലാ സെക്രട്ടറി എം.പ്രേമന്‍ മാസ്റ്റര്‍, ജില്ലാ ജനറല്‍ സെക്രട്ടറി രവിതേലത്ത് എന്നിവര്‍ സംസാരിക്കും തുടര്‍ന്ന് മൂന്ന് മണി മുതല്‍ നടക്കുന്ന പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.എന്‍.ശ്രീപ്രകാശ്, ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്‍.രശ്മില്‍നാഥ്, പി.ജി.ഉപേന്ദ്രന്‍, അഡ്വ.സി.ദിനേശ്, സനല്‍ വാവോട്ടില്‍ എന്നിവര്‍ സംസാരിക്കും. വൈകിട്ട് നാലിന് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ശിതു കൃഷ്ണന്‍, കര്‍ഷക മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി.ഗോപിനാഥന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി പി.ശിവദാസന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.പ്രമേഷ്, ടി.എം.ബിജു എന്നിവര്‍ സംസാരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.