പട്ടികജാതി പ്രൊമോട്ടര്‍ നിയമനം

Thursday 21 July 2016 10:17 am IST

    കാസര്‍കോട്: ജില്ലയിലെ ബ്ലോക്ക്, മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസുകളില്‍ പ്രൊമോട്ടര്‍മാരായി നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുളള പട്ടികജാതി വിഭാഗത്തില്‍പെട്ട യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഗ്രാമപഞ്ചായത്തുകളില്‍ ഓരോന്നും മുനിസിപ്പാലിറ്റികളില്‍ മൂന്നും വീതമാണ് പ്രൊമോട്ടര്‍മാരെ നിയമിക്കുന്നത്. അപേക്ഷകര്‍ 18 നും 40 നും മധ്യേ പ്രായമുളളവരും പ്രീ ഡിഗ്രി-പ്ലസ്ടു പാസ്സായവരുമായിരിക്കണം. കൂടുതല്‍ വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഓരോ ജില്ലയിലെയും പ്രൊമോട്ടര്‍മാരില്‍ നിന്നും 10 ശതമാനം പേരെ പട്ടികജാതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകരില്‍ നിന്നും നിയമിക്കും. ഇവരുടെ വിദ്യാഭ്യാസയോഗ്യത എസ്എസ്എല്‍സിയും ഉയര്‍ന്ന പ്രായപരിധി 50 വയസ്സുമാണ്. ഈ വിഭാഗത്തില്‍പെടുന്ന അപേക്ഷകര്‍ മൂന്ന് വര്‍ഷത്തില്‍ കുറയാതെ സാമൂഹ്യപ്രവര്‍ത്തനം നടത്തുന്നവരാണെന്ന റവന്യൂ അധികാരികളുടെ സാക്ഷ്യപത്രവും വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ടിസിയുടെ പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം. ഈ രംഗത്ത് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുളളവര്‍ നിശ്ചിത മാതൃകയിലുളള അപേക്ഷ ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, സ്ഥിരമായി താമസിക്കുന്ന പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 30 നകം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. പ്രൊമോട്ടര്‍മാരായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 7000 രൂപയും പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്തിലെ പ്രൊമോട്ടര്‍മാര്‍ക്ക് റസിഡന്റ് ട്യൂട്ടറുടെ അധിക ചുമതല വഹിക്കേണ്ടതിനാല്‍ 7500 രൂപയുമാണ് നിലവില്‍ ഓണറേറിയം. റസിഡന്റ് ട്യൂട്ടര്‍മാരുടെ ചുമതല വഹിക്കുന്ന പ്രൊമോട്ടര്‍ക്ക് കുറഞ്ഞ യോഗ്യത ബിരുദം ആയിരിക്കണം. ബി എഡ് യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന നല്‍കും. നിയമനം പരമാവധി ഒരു വര്‍ഷത്തേക്കായിരിക്കും. അപേക്ഷകരെ അവര്‍ സ്ഥിര താമസമാക്കിയിട്ടുളള പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിലേക്ക് മാത്രമേ പരിഗണിക്കുകയുളളൂ. അപേക്ഷയുടെ മാതൃകയും മറ്റ് വിശദ വിവരങ്ങളും ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക്, മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 256162.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.