പയ്യോളി: അട്ടക്കുണ്ടിന് സമീപം നിയന്ത്രണം വിട്ട ബസ് മറിഞ്ഞു 26 പേര്‍ക്ക് പരിക്കേറ്റു. 16 പേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രഥമ ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. വടകരയില്‍ നിന്നും പേരാമ്പ്രയിലേക്ക് പോകുന്ന കെഎല്‍ 56 സി9326 നമ്പര്‍ ഭയാന് ബസ് മറ്റൊരു ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇന്നലെ ഉച്ചക്ക് മൂന്നിനാണ് അപകടം. റോഡിന്റെ വലത് വശത്തുള്ള കോഴിക്കുന്നടത്തില് മുഹമ്മദിന്റെ വീട്ട്പറമ്പിലെ വെള്ളക്കെട്ടിലേക്കാണ് ബസ് മറിഞ്ഞത്. ബസിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ഓടിയെത്തിയ നാട്ടുകാരും പയ്യോളി പോലീസും ചേര്‍ന്നാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: