ഹിന്ദുഐക്യവേദി കലക്ടറേറ്റ് ധര്‍ണ നടത്തി

Thursday 21 July 2016 10:14 am IST

ഹിന്ദു ഐക്യവേദി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് ധര്‍ണ സംസ്ഥാന സെകട്ടറി പി.വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ലംപ് സംഗ്രാന്റ് തുക ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിനു തുല്യമാക്കണമെന്നാവശ്യപെട്ട് ഹിന്ദു ഐക്യവേദി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് ധര്‍ണ നടത്തി. സംസ്ഥാന സെകട്ടറി പി.വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ വര്‍ദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച 250 രൂപ പോലും വര്‍ദ്ധിപ്പിക്കാതെ മുന്‍ സര്‍ക്കാറിനെ പോലെ പിണറായി സര്‍ക്കാറും പട്ടികജാതി വര്‍ക്ഷ വിഭാഗത്തെ വഞ്ചിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഈ വിഭാഗം വോട്ട് കുത്തിയന്ത്രങ്ങള്‍ മാത്രമാണ്. പട്ടിക ജാതി കോളനികള്‍ ഇതിന് ഉദാഹരണമാണ്, ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യനീതിക്കുവേണ്ടിയുള്ള പോരാട്ടമാണ് ഇതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ജില്ലാ പ്രസിഡണ്ട് കെ.വി. വത്സകുമാര്‍ അധ്യക്ഷത വഹിച്ചു,
ബിജെപി ജില്ലാ അധ്യക്ഷന്‍ ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍, കേരള സാംബവ സൊസൈറ്റി ജില്ലാ സെക്രട്ടറി പി.സതീഷ് കുമാര്‍, മഹിളാ ഐക്യവേദി ജില്ലാ അധ്യക്ഷ സി.എസ്.സത്യഭാമ എന്നിവര്‍ പ്രസംഗിച്ചു. സാമൂഹ്യനീതി കര്‍മ്മസമിതി ജില്ലാ കണ്‍വീനര്‍ കെ.ഷൈനു സ്വാഗതവും സഹ കണ്‍വീനര്‍ ബൈജു കൂമുള്ളി നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.