വരുമാനം വെളിപ്പെടുത്താനവസരം

Thursday 21 July 2016 10:16 am IST

കാസര്‍കോട്: കേന്ദ്ര സര്‍ക്കാര്‍ പുതുതായി നടപ്പിലാക്കുന്ന വരുമാന പ്രഖ്യാപന പദ്ധതി 2016 പ്രകാരം മുന്‍ വര്‍ഷങ്ങളില്‍ വരുമാനം കൃത്യമായി വെളിപ്പെടുത്താത്തവര്‍ക്ക് അത് വെളിപ്പെടുത്തുവാനുള്ള അവസരം നല്‍കുന്നു. ഇതിനെ സംബന്ധിച്ച ഒരു ബോധവല്‍ക്കരണ ക്ലാസ് 22 ന് വൈകുന്നേരം 3.30 ന് മുരളി മൂകുന്ദ് ഓഡിറ്റേറിയത്തിനു സമീപമുള്ള വ്യാപാര ഭവന്‍ ഹാളില്‍ വെച്ച് നടത്തപ്പെടുന്നു. വ്യക്തികള്‍, സ്ഥാപനങ്ങള്‍ മുതലായവര്‍ ഈ അവസരം വിനിയോഗിക്കണമെന്ന് ആദായ നികുതി ഓഫീസര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.