ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ കൂടിക്കാഴ്ച

Thursday 21 July 2016 10:16 am IST

കാസര്‍കോട്: പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ഉത്തരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഐ.ടി.ഐ കളില്‍ 2016 അദ്ധ്യയന വര്‍ഷത്തേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്കുള്ള ഐ.ടി.ഐ കളിലേക്ക് 23 ന് രാവിലെ 10 ന് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. ഈ ജില്ലകളില്‍ എ.സി.ഡി ഇന്‍സ്ട്രകടര്‍മാരുടെ 11 ഒഴിവുകളും, മലപ്പുറം ജില്ലയില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍മാരുടെ രണ്ട് ഒഴിവുകളും (പാലിക്കാട് (ഡി/സിവില്‍-2), കോഴിക്കോട് ജില്ലയില്‍ ട്രേഡ് ഇന്‍സ്ട്രകടര്‍മാരുടെ രണ്ടൊഴിവും (തൂണേരി-ഡി/സിവില്‍-1), (കുറുവങ്ങാട് സര്‍വ്വെയര്‍-1), കാസര്‍കോട്് ജില്ലയില്‍ ട്രേഡ് ഇന്‍സ്ട്രകടര്‍മാരുടെ രണ്ട് ഒഴിവുകളും (ബേള-വെല്‍ഡര്‍-2) ആണ് ഉള്ളത്. ട്രേഡ് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ മിനിമം അടിസ്ഥാന യോഗ്യത ബന്ധപ്പെട്ട ട്രേഡില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയാണ്. എ.സി.ഡി ഗസ്റ്റ് ഇന്‍സ്ട്രകടര്‍മാരുടെ യോഗ്യത മെക്കാനിക്കല്‍, സിവില്‍, ഇലക്ട്രിക്കല്‍ എന്നിവയില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയാണ്. ഇവരുടെ അഭാവത്തില്‍ ഇലക്‌ട്രോണിക്‌സ് ഡിപ്ലോമക്കാരെയും പരിഗണിക്കും. ട്രേഡ് ഇന്‍സ്ട്രക്ടര്‍മാരുടെ പ്രതിമാസ വേതനം 14,000രൂപയും, എ.സി.ഡി ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് വേതനം പരമാവധി 14,000 രൂപയുമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.