ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഏറ്റവുമധികം തുക നല്‍കിയത് ഭാരത വംശജന്‍

Thursday 21 July 2016 10:50 am IST

ക്ലിവ്‌ലാന്‍ഡ്: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഏറ്റവുമധികം തുക നല്‍കിയത് ഭാരത വംശജന്‍. ഒമ്പത് ലക്ഷം യു.എസ് ഡോളറാണ് ചിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശലഭ് ഷാല്ലി കുമാറും ഭാര്യയും ട്രം‌പിന്റെ പ്രചാരണത്തിനായി സംഭാവനയായി നല്‍കിയത്. ശനിയാഴ്ച  ഇവര്‍ ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരാള്‍ക്ക് പരമാവധി 4,49,400 യുഎസ് ഡോളറാണ് പ്രചാരണത്തിനു നല്‍കാന്‍ കഴിയുക. കുമാറും ഭാര്യയും പരമാവധി തുക നല്‍കിയപ്പോള്‍ അത് 8,98,000 യുഎസ് ഡോളറായി. പാക്കിസ്ഥാനെതിരെയും മുസ്ലിങ്ങള്‍ക്കെതിരെയുമുള്ള ട്രമ്പിന്റെ വിവാദ നയങ്ങളെ ശലഭ് കുമാര്‍ അഭിനന്ദിച്ചു. 45 വര്‍ഷത്തിനിടെ അമേരിക്ക കണ്ട ഏറ്റവും ശക്തനായ ഭരണാധികാരിയായിരിക്കും ഡൊണാള്‍ഡ് ട്രംപ് മുന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗനെക്കാള്‍ ശക്തനാണെന്നും കുമാര്‍ അഭിപ്രായപ്പെട്ടു. ഈ വര്‍ഷം ആദ്യം റിപ്പബ്ലിക്കന്‍ ഹിന്ദു കൊളീഷന്‍ എന്ന പേരില്‍ ഒരു സംഘടനയും ശലഭ് കുമാര്‍ തുടങ്ങിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.