കൊച്ചി: ഡിജിപി പദവിയില്‍ നിന്ന് നീക്കം ചെയ്തതിനെതിരെ ടി.പി സെന്‍കുമാര്‍ നല്കിയ ഹര്‍ജി സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ തള്ളി.അതേസമയം, ശമ്പള സ്കെയിലില്‍ യാതൊരു തരത്തിലുള്ള മാറ്റവും വരുത്തരുതെന്നും സി.എ.ടി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.
ചട്ടവിരുദ്ധമായി തന്നെ സ്ഥാനത്ത് നിന്ന് നീക്കിയതെന്ന് കാണിച്ചാണ് സെന്‍കുമാര്‍ ഹര്‍ജി നല്‍കിയത്. തന്നെ സ്ഥലം മാറ്റുകയല്ല, പകരം തരംതാഴ്ത്തി ജൂനിയര്‍ ഓഫീസര്‍ക്ക് ചുമതല നല്‍കുകയായിരുന്നുവെന്നും സെന്‍കുമാര്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
എന്നാല്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിലും ജിഷ കൊലക്കേസിലും പോലീസിന് വീഴ്ച പറ്റിയെന്നും കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചതിലൂടെ സെന്‍കുമാര്‍ ജനങ്ങള്‍ക്കിടയില്‍ പോലീസിന്റെ പ്രതിച്ഛായ മോശമാക്കി എന്നും സര്‍ക്കാര്‍ ട്രിബ്യൂണലിനെ അറിയിച്ചിരുന്നു. അതിനാല്‍ പൊതുതാല്‍പ്പര്യാര്‍ത്ഥമാണ് സെന്‍കുമാറിനെ മാറ്റിയതെന്നും സര്‍ക്കാര്‍ ട്രിബ്യൂണലില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: