അമൃതസര്‍: അജ്ഞാത ബോംബ് ഭീഷണിയെ തുടര്‍ന്ന് അമൃതസര്‍ വിമാനത്താവളത്തില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. സന്ദേശത്തിന് പിന്നാലെ സ്പൈസ് ജെറ്റ് വിമാനത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു ബാഗ് കണ്ടെത്തിയത് യാത്രക്കാര്‍ക്കിടയില്‍ പരിഭ്രാന്തി പരത്തി.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ദുബൈയില്‍ നിന്നുള്ള സ്പൈസ്ജെറ്റ് വിമാനത്തിലാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗ് കണ്ടെത്തിയത്. തുടര്‍ന്ന് വിമാനം അടിയന്തിരമായി നിലത്തിറക്കി പരിശോധന നടത്തി.
യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കിയാണ് പരിശോധന നടത്തിയത്. ദുബൈയില്‍ നിന്നാണ് അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: