സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 8 പേര്‍ക്ക് പരിക്ക്

Thursday 21 July 2016 1:15 pm IST

ആലത്തൂര്‍: കുനിശ്ശേരിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് എട്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ രാവിലെ 10.45 ന് കുനിശേരി പോസ്റ്റോഫീസിനടുത്തുള്ള വളവിലാണ് അപകടം നടന്നത്.കൊഴിഞ്ഞാംപാറയില്‍ നിന്നും തൃശൂരിലേക്ക് പോകുകയായിരുന്ന പണിക്കാശ്ശേരി ബസും തിരുവില്വാമലയില്‍ നിന്നും പാലക്കാട്ടേക്ക് പോകുകയായിരുന്ന അമൃതാജ്ഞലി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ എരിമയൂര്‍ അയ്യപ്പന്‍കുന്ന് വിശാലാക്ഷി (60) യെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുനിശേരി കുമ്പളക്കാട് ചാമി (60) ,കുനിശേരി കരിപ്പന്‍കാട് കൃഷ്ണദാസ് (16) ,കോട്ടായി പ്ലാപ്പൊറ്റ ശശികല (40) ,കുനിശേരി അംബിക (49) ,കുനിശേരി അഖില (15) ,കുനിശേരി രുഗ്മിണി (43)കണ്ടക്ടര്‍ തരൂര്‍ നെല്ലു കുത്താംകുളം വിനു (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.