മണ്ണ് കടത്ത്: ജെസിബിയും ടിപ്പറും പിടിച്ചെടുത്തു

Thursday 21 July 2016 1:16 pm IST

മണ്ണാര്‍ക്കാട്: അഡി. തഹസില്‍ദാര്‍ ജയരാജന്റെ നേതൃത്വത്തിലുള്ള അനധികൃത മണ്ണ്- മണല്‍ സ്‌ക്വാഡ് കോട്ടേപ്പാടം മൂന്ന് വില്ലേജ് പരിധിയില്‍ നടത്തിയ പരിശോധനയില്‍ മണ്ണ് നീക്കം ചെയ്യുന്നതായി കണ്ട ജെസിബിയും മണ്ണ് കടത്തുകയായിരുന്ന ടിപ്പറും പിടിച്ചെടുത്തു. അനധികൃതമായി ഭൂപരിവര്‍ത്തനം നടത്തിയതില്‍ പിഴ ചുമത്തുന്നതിനാവശ്യമായ റിപ്പോര്‍ട്ട് സബ് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് അയച്ചു. അനധികൃത മണ്ണ് / മണല്‍ കടത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അഡി. തഹസില്‍ദാര്‍ അറിയിച്ചു. സ്‌ക്വാഡില്‍ അഡി.തഹസില്‍ദാര്‍ പി.പി ജയരാജന്‍, ഡെ. തഹസില്‍ദാര്‍ ദാര്‍ എം.പി രാജന്‍, വില്ലേജ് ഓഫീസര്‍ പ്രവീണ്‍ കുമാര്‍, സി.പി ശ്രീനിവാസന്‍, യു.ശ്രീനിവാസന്‍, സതീശന്‍, സുമേഷ്, ഷാജി, അബ്ദുള്‍ റസാഖ് എന്നിവര്‍ ഉണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.